കര്‍ഷകര്‍ തെരുവില്‍; പുരസ്‌കാരം നിഷേധിച്ച് ശാസ്‌ത്രജ്‌ഞന്‍

By Syndicated , Malabar News
Vareendar pal singh_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്  പുരസ്‌കാരം സ്വീകരിക്കാതെ  കാര്‍ഷിക ശാസ്‌ത്രജ്‌ഞന്‍. ഡോ. വരീന്ദര്‍പാല്‍ സിങാണ് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയില്‍ നിന്നും  പുരസ്‌കാരം സ്വീകരിക്കാതെ മടങ്ങിയത്. കേന്ദ്ര മന്ത്രിയടക്കം നിരവധി പ്രമുഖര്‍ അണിനിരന്ന പരിപാടിയില്‍ നിന്നാണ് വരീന്ദര്‍ പാല്‍ പുരസ്‌കാരം നിഷേധിച്ചത്.

നമ്മുടെ കര്‍ഷകര്‍ തെരുവിലിരിക്കുമ്പോള്‍ ഈ പുരസ്‌കാരം സ്വീകരിക്കാന്‍ തന്റെ മനസാക്ഷി അനുവദിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്ത് വേദിയില്‍ സംഘാടകരെ  ഏല്‍പ്പിച്ചു.

”ഈ മഞ്ഞ് കാലത്ത് കര്‍ഷകര്‍ക്ക് റോഡില്‍ സമരം ചെയ്യേണ്ടി വരുന്നത് ദേശീയ താല്‍പര്യത്തിന് ചേര്‍ന്നതല്ല. ദയവ് ചെയ്‌ത്‌ ഇന്ത്യയുടെ ശബ്‌ദം കേള്‍ക്കണം. ഈ നിയമം പിന്‍വലിക്കുന്നതിന് അപ്പുറമുള്ള  ഏത് തീരുമാനവും രാജ്യത്തെ കര്‍ഷകരോടുള്ള വഞ്ചന കൂടിയാകും”. അദ്ദേഹം പറഞ്ഞു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരില്‍ നിന്നും ഈ അവാര്‍ഡ് സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്നും പാര്‍ലമെന്റ് എത്രയും പെട്ടെന്ന് കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാണ് തന്റെ  ആവശ്യമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

പഞ്ചാബ് കാര്‍ഷിക സര്‍വ്വകലാശാലയിലെ പ്രിന്‍സിപ്പല്‍ സോയില്‍ കെമിസ്‌റ്റായ വരീന്ദര്‍പാല്‍ സിങ് കാര്‍ഷിക മേഖലയില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡിന് അര്‍ഹനായത്. ഫെര്‍ട്ടിലൈസേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് പരിപാടി സംഘടിപ്പിച്ചത്.

Read also: ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം ചർച്ച ചെയ്യും; കർഷക യോഗം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE