കൊച്ചി: രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലും ആദ്യമണിക്കൂറുകളില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. 8.04 ശതമാനം പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയത്. വയനാട്ടില്‍ 8.75, പാലക്കാട് 8.09, തൃശൂരില്‍ 8.35, എറണാകുളം 8.32, കോട്ടയത്ത് 8.91 വോട്ടുകളാണ് ഇതുവരെ പോള്‍ ചെയ്‌തത്.
രാവിലെ ഏഴുമണിക്കുതന്നെ വോട്ടിംഗ് ആരംഭിച്ചിരുന്നു. സമാധാനപരമായാണ് വോട്ടിംഗ് പുരോഗമിക്കുന്നത്. കോവിഡ് പശ്‌ചാതലത്തില്‍ കര്‍ശന സുരക്ഷായോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പോളിംഗ് സ്‌റ്റേഷനുകളില്‍ സാനിറ്റൈസര്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ശക്‌തമായ മൽസരമാണ് ഇത്തവണ നടക്കുന്നത്.
കോട്ടയം, എറണാകുളം, വയനാട് ജില്ലകളിൽ മേൽക്കൈ നിലനിർത്തുകയാണ് യുഡിഎഫിന്റെ ലക്ഷ്യമെങ്കിൽ തൃശൂരും പാലക്കാടും നിലനിർത്തുന്നതിനൊപ്പം ജോസ് കെ മാണിയുടെ വരവോടെ കോട്ടയത്തേയും കൂടെ നിർത്താനാണ് എൽഡിഎഫ് ശ്രമം. അതേസമയം, പാലക്കാട് നഗരസഭയിലെ ഭരണത്തുടർച്ചയും തൃശൂർ കോർപ്പറേഷനിലെ മുന്നേറ്റവുമാണ് ബിജെപി ലക്ഷ്യം.
Read also: വോട്ടർ പട്ടികയിൽ പേരില്ല; മമ്മൂട്ടിക്കും വോട്ട് ചെയ്യാനാകില്ല







































