മുംബൈ: കർഷക സമരത്തിനെതിരെ കേന്ദ്രമന്ത്രി റാവു സാഹിബ് ദാൻവെ നടത്തിയ പ്രസ്‌താവനയെ പരിഹസിച്ച് ശിവസേന. കർഷക പ്രതിഷേധത്തിൽ ചൈനയുടെയും പാകിസ്‌ഥാന്റെയും പങ്കിനെ കുറിച്ച് മന്ത്രിക്ക് അറിവുണ്ടെങ്കിൽ അവർക്കെതിരെ സർജിക്കൽ സ്ട്രൈക്ക് നടത്തണമെന്ന് ശിവസേന എംപി സഞ്‌ജയ് റാവത്ത് പറഞ്ഞു.
കർഷക പ്രക്ഷോഭത്തിന് പിന്നിൽ ചൈനയുടെയും പാകിസ്‌ഥാന്റെയും ഗൂഢാലോചനയാണെന്ന് കേന്ദ്രമന്ത്രിക്ക് അറിവുണ്ടെങ്കിൽ പ്രതിരോധ മന്ത്രി ഉടൻ അവർക്ക് നേരെ സർജിക്കൽ സ്ട്രൈക്ക് നടത്തണം. രാഷ്‌ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, സായുധ സേന മേധാവികൾ തുടങ്ങിയവർ ചേർന്ന് ഇതുസംബന്ധിച്ച് ചർച്ച നടത്തണമെന്നും റാവത്ത് പരിഹസിച്ചു.
കർഷകസമരത്തെ കുറിച്ച് കേന്ദ്രമന്ത്രി റാവു സാഹിബ് ദാൻവെ നടത്തിയ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു ശിവസേന എംപി. ഇപ്പോൾ നടക്കുന്ന കർഷക പ്രതിഷേധം കർഷകരുടേതല്ലെന്നും ചൈനയും പാകിസ്‌ഥാനുമാണ് ഇതിന് പിന്നിലെന്നുമാണ് കേന്ദ്രമന്ത്രി ആരോപിച്ചത്.
Read also: മോദി സർക്കാരിനെ പരിപോഷിപ്പിക്കാൻ വൻ വ്യാജ വാർത്താ ശൃംഖലയെന്ന് കണ്ടെത്തൽ