കര്‍ണാടക : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കിയിരുന്ന ക്വാറന്റൈന്‍ പൂര്‍ണമായും ഒഴിവാക്കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ്.അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കുള്ള 14 ദിവസത്തെ ക്വാറന്റൈനാണ് ഒഴിവാക്കിയത്. സേവാസിന്ധു പോര്‍ട്ടലില്‍ ഇനി മുതല്‍ രജിസ്‌ട്രേഷന്‍ വേണ്ടെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്.
സംസ്ഥാന അതിര്‍ത്തികള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയിടങ്ങളിലെ കോവിഡ് പരിശോധനയും സംസ്ഥാനം ഒഴിവാക്കി.കൈകളില്‍ ക്വാറന്റൈന്‍ മുദ്രയും ഇനി മുതല്‍ പതിപ്പിക്കണ്ട.എന്നാല്‍ കോവിഡ് ലക്ഷണങ്ങളുള്ളവര്‍ വീട്ടിലെത്തിയാല്‍ ഉടന്‍ ആരോഗ്യവകുപ്പിനെ വിവരമറിയിക്കണമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നു.