കോട്ടയം : ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സീറ്റ് വിഭജനം സംബന്ധിച്ച് ഇടത് മുന്നണിയില്‍ വീണ്ടും പൊട്ടിത്തെറി രൂക്ഷമാകുന്നു. കോട്ടയത്ത് സീറ്റ് വിഭജനത്തില്‍ തങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നൽകാന്‍ ഇടത് മുന്നണി തയ്യാറായില്ലെന്ന പരാതിയുമായാണ് ഇപ്പോള്‍ എന്‍സിപി രംഗത്ത് വന്നിരിക്കുന്നത്. എന്‍സിപി നേതാവ് മാണി സി കാപ്പനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫ് നീതി പുലര്‍ത്തിയില്ലെന്നും, ഇതില്‍ എന്‍സിപിക്ക് കടുത്ത പ്രതിഷേധമുണ്ടെന്നും മാണി സി കാപ്പന്‍ വ്യക്‌തമാക്കി. എന്നാല്‍ മുന്നണി മര്യാദയുടെ പേരിലാണ് തിരഞ്ഞെടുപ്പിന് മുന്‍പ് ഇക്കാര്യം അവതരിപ്പിച്ച് പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എന്‍സിപിയോട് കാണിച്ച അവഗണന പാര്‍ട്ടിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
എന്നാല്‍ മാണി സി കാപ്പന്റെ ആരോപണത്തെ സിപിഎം നേതൃത്വം തള്ളി. അര്‍ഹമായ പരിഗണന സീറ്റ് വിഭജനത്തില്‍ എല്ലാവർക്കും നല്‍കിയിട്ടുണ്ടെന്നാണ് നേതൃത്വം മാണി സി കാപ്പന്റെ ആരോപണത്തിനെതിരെ വിശദീകരിച്ചത്. ഒപ്പം തന്നെ കേരള കോണ്‍ഗ്രസിന്റെ കടന്നുവരവോടെ എല്ലാ കക്ഷികളും കുറച്ചു വിട്ടുവീഴ്‌ചക്ക് തയ്യാറാകേണ്ടത് അനിവാര്യമാണെന്നും സിപിഎം നേതൃത്വം വ്യക്‌തമാക്കി.
Read also : ജയില്‍ വകുപ്പിന്റെ അന്വേഷണമൊക്കെ തമാശ; ചെന്നിത്തല