ബത്തേരി: വയനാട് മുത്തങ്ങ ചെക്ക്പോസ്‌റ്റിൽ വൻ കഞ്ചാവ് വേട്ട. 100 കിലോ കഞ്ചാവാണ് കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെ മുത്തങ്ങയിൽ നിന്നും പിടികൂടിയത്. സംഭവത്തിൽ തിരുവമ്പാടി മുടക്കാലി ആബിദ് (23), കൂടരഞ്ഞി ചെറ്റാലി മരക്കാർ സ്വാലിഹ് (25) എന്നിവരെ അറസ്‌റ്റ് ചെയ്‌തു.
സംസ്‌ഥാന എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്‌ടർ ടി അനിൽ കുമാറിന്റെ നേതൃത്വത്തിൽ മുത്തങ്ങ കല്ലൂർ ഭാഗത്ത് നടന്ന വാഹന പരിശോധനക്കിടെയാണ് ഇവരെ പിടികൂടിയത്. ഭാരത് ബെൻസ് ലോറിയിൽ നാല് ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. ആന്ധ്രാപ്രദേശിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു.
ലോറിയുമായി കോഴിക്കോട് ഭാഗത്തേക്ക് പോകുന്നതിന് ഇടയിലാണ് ഇവർ പിടിയിലായത്. വിപണിയിൽ രണ്ട് കോടിയോളം രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത കഞ്ചാവ്. പ്രതികളെ വയനാട് എക്‌സൈസ് സ്‌ക്വാഡ് സിഐ സജിത്തിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡിന് കൈമാറി. പിടിച്ചെടുത്ത കഞ്ചാവും ലോറിയും സ്‌ക്വാഡിന് കൈമാറിയിട്ടുണ്ട്.
Read also: മരടിൽ ഫ്ളാറ്റ് ഉടമകളുടെ നഷ്‌ടപരിഹാരം 61.5 കോടി; നൽകിയത് 5 കോടിയിൽ താഴെ മാത്രം







































