പെരിയ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശരത് ലാലിന്റെയും, കൃപേഷിന്റെയും കൊലപാതക വിഷയത്തില്‍ അന്വേഷണത്തിനായി സിബിഐ സംഘം ഇന്ന് പെരിയയിലെത്തും. കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചനയാവും സിബിഐയുടെ പ്രധാന അന്വേഷണ വിഷയം.
നേരത്തെ കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം പെരിയ ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന എ പീതാംബരന്‍ ഉള്‍പ്പടെയുള്ള 14 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം നല്‍കിയിരുന്നു.
ഉന്നത നേതൃത്വത്തിന്റെ ഗൂഡാലോചന കൊലയ്‌ക്ക് പിന്നിലുണ്ടെന്ന ശരത് ലാലിന്റയും,കൃപേഷിന്റയും രക്ഷിതാക്കളുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയും സുപ്രിംകോടതിയും സിബിഐ അന്വേഷണത്തിന് അനുമതി നല്‍കിയത്.
എന്നാല്‍, സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്‌പി ടിപി അനന്തകൃഷ്‌ണന്റ നേതൃത്വത്തിലുള്ള സംഘത്തിന് ക്യാംപ് ഓഫീസടക്കം ആവശ്യപ്പെട്ട സൗകര്യങ്ങളൊന്നും സംസ്‌ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല.
Read also: എസ്‌വി പ്രദീപിന്റെ മരണം; ‘അസ്വാഭാവികത’ തീർത്തും ‘സ്വാഭാവികമാണ്’







































