തിരുവനന്തപുരം: കേരളത്തിലെ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ പ്രകടനത്തിനുള്ള ജനങ്ങളുടെ അംഗീകാരമാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സര്‍ക്കാര്‍ ചെയ്‌ത നല്ല കാര്യങ്ങളും വികസനവും ജനങ്ങള്‍ വിലയിരുത്തിയെന്ന് പറഞ്ഞ അദ്ദേഹം വെള്ളപ്പൊക്ക-കോവിഡ് സമയങ്ങളിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും പരാമര്‍ശിച്ചു.
കേരളം തദ്ദേശ ഭരണ സ്‌ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് മാതൃകയാണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. തദ്ദേശ ഭരണ സ്‌ഥാപനങ്ങളിലെ പ്രതിനിധികളുടെ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു. എല്‍ഡിഎഫ് ഗവണ്‍മെന്റിനും തദ്ദേശ ഭരണ സ്‌ഥാപനങ്ങള്‍ക്കും അനുകൂലമായി ഉണ്ടായ ജനവിധിയില്‍ അദ്ദേഹം സര്‍ക്കാരിനെയും പ്രവര്‍ത്തകരെയും അഭിനന്ദിച്ചു.
അതേസമയം എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതികരണവുമായി മന്ത്രിമാര്‍ അടക്കം നിരവധി നേതാക്കള്‍ രംഗത്തെത്തി. പറഞ്ഞതിനെല്ലാം ക്ഷമാപണം നടത്താന്‍ പ്രതിപക്ഷ നേതാവിനാകുമോ എന്ന ചോദ്യമാണ് നിയമ മന്ത്രി എ കെ ബാലന്‍ ഉന്നയിച്ചത്. മാത്രവുമല്ല എല്‍ഡിഎഫിന് ചരിത്ര വിജയം നല്‍കുന്നതിന് സഹായിച്ച പ്രതിപക്ഷ നേതാവിനെയും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനെയും അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇടതു മുന്നേറ്റം സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകരമാണെന്നാണ് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറുടെ പ്രതികരണം.
Read Also: ബിജെപി സംസ്‌ഥാന സെക്രട്ടറി എസ് സുരേഷിന് പരാജയം






































