ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായ് ബന്ധപ്പെട്ട് ആരോപണവിധേയയായ നടിയും കാമുകിയുമായ റിയ ചക്രവര്‍ത്തിക്കെതിരെ പുതിയ ആരോപണങ്ങള്‍. ലഹരി മരുന്ന് ഉപയോഗം, ലഹരിക്കടത്ത് എന്നിവയുമായ് ബന്ധപ്പെട്ട വാട്‌സാപ്പ് ചാറ്റുകള്‍ ലഭിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
കഞ്ചാവ്, എംഡിഎംഎ തുടങ്ങിയവ റിയ ഉപയോഗിച്ചതായും സുശാന്തിന് നല്‍കുകയും ചെയ്തതായുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഒരു ദേശീയ മാദ്ധ്യമമാണ് ഇതു സംബന്ധിച്ച സന്ദേശങ്ങള്‍ പങ്കു വെച്ചിട്ടുള്ളത്. ഗൗരവ്, ജയ ഷാ തുടങ്ങിയ ലഹരി ഇടപാടുകാരുമായ് റിയ നടത്തിയ ചാറ്റുകളില്‍ നിന്ന് സുശാന്തിന് എങ്ങനെ ലഹരി നല്‍കണമെന്ന രീതിയിലുള്ള സന്ദേശങ്ങളും മറ്റ് ഇടപാടുകളുമുണ്ട്.
ഇതുമായ് ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത് വന്നതോടെ റിയക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
അതിനിടെ റിയയുടെ പ്രവര്‍ത്തി ക്രിമിനല്‍ കുറ്റമാണെന്നും സിബിഐ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സുശാന്തിന്റെ സഹോദരി ശ്വേത സിങ് രംഗത്തെത്തി. എന്നാല്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും റിയ ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും വേണ്ടിവന്നാല്‍ രക്തപരിശോധനക്ക് തയ്യാറാണെന്നും റിയയുടെ അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡെ വ്യക്തമാക്കി.







































