തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, പ്ളസ് ടു പരീക്ഷാ വിജ്ഞാപനം ഇറക്കി. മാർച്ച് 17 മുതൽ 30 വരെയാണ് പരീക്ഷ. രാവിലെ 9.40ന് പ്ളസ് ടു പരീക്ഷയും ഉച്ചക്ക് 1.40ന് എസ്എസ്എൽസി പരീക്ഷയും നടക്കും. കഴിഞ്ഞ ആഴ്ച തന്നെ പരീക്ഷാ തീയതി സംബന്ധിച്ച പ്രഖ്യാപനം നടന്നിരുന്നു. അതനുസരിച്ചുള്ള വിജ്ഞാപനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
Also Read: ജപ്തി നടപടികള്‍ക്കിടെ ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു
അതേസമയം, ജനുവരി 1 മുതൽ സ്കൂളുകളും കോളേജുകളും ഭാഗികമായി തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. 10, 12 ക്ളാസുകളിലെ പ്രാക്റ്റിക്കല്‍ ക്ളാസുകളാണ് ആരംഭിക്കുക.







































