ജപ്‌തി നടപടികള്‍ക്കിടെ ദമ്പതികള്‍ ആത്‍മഹത്യക്ക് ശ്രമിച്ചു

By Syndicated , Malabar News
couple attempted suicide_Malabar news
Ajwa Travels

നെയ്യാറ്റിന്‍കര: ജപ്‌തി നടപടികള്‍ക്കിടെ ദമ്പതികള്‍  ആത്‍മഹത്യക്ക്  ശ്രമിച്ചു. വെണ്‍പകല്‍ സ്വദേശി രാജനും ഭാര്യ അമ്പിളിയുമാണ് തീകൊളുത്തി ആത്‍മഹത്യാ ശ്രമം നടത്തിയത്. ഇവരെ  രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നെയ്യാറ്റിന്‍കര സ്‌റ്റേഷനിലെ ഗ്രേഡ് എസ്ഐ അനില്‍ കുമാറിന് പരിക്കേറ്റു.

രാജനും അയല്‍വാസിയായ വസന്തുമായി വസ്‌തു തര്‍ക്കം നിലനിന്നിരുന്നു. തര്‍ക്കത്തില്‍ നെയ്യാറ്റിന്‍കര കോടതിയില്‍ നിന്നും വസന്തിന് അനുകൂലമായി വിധി വന്നു. തർക്ക ഭൂമിയിൽ രാജന്‍ കെട്ടിയ താല്‍ക്കാലിക ഷെഡ് പൊളിച്ചു മാറ്റാനായിരുന്നു കോടതി ഉത്തരവ്.

ഇതേതുടര്‍ന്ന്  ഉദ്യോഗസ്‌ഥര്‍ ഷെഡ് പൊളിക്കാന്‍ എത്തിയ സന്ദര്‍ഭത്തിലാണ് ആത്‍മഹത്യാ ശ്രമമുണ്ടായത്. നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദമ്പതികളുടെ നില ഗുരുതരമായി തുടരുകയാണ്. എസ്ഐ അനില്‍ കുമാറിന്റെ പരിക്ക് ഗുരുതരമല്ല.

Read also: കെകെ മഹേശന്റെ ആത്‍മഹത്യ; വെള്ളാപ്പള്ളിയെ പ്രതി ചേർക്കാനാകില്ലെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE