തിരുവനന്തപുരം : പ്രശസ്ത കവയിത്രി സുഗതകുമാരിക്ക് വിട നല്‍കാനൊരുങ്ങി മലയാളക്കര. ഇന്ന് വൈകുന്നേരം 4 മണിക്ക് ശാന്തികവാടത്തില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും. സംസ്കാര ചടങ്ങുകള്‍ നടത്തുന്നതിന് മുന്‍പായി പൊതുജനങ്ങള്‍ക്ക് സുഗതകുമാരിയുടെ ഛായാചിത്രത്തിന് മുന്പില് പുഷ്പാര്‍ച്ചന നടത്താനുള്ള അവസരം ഒരുക്കും. ഇതിനായി ഉച്ചക്ക് ഒരു മണി മുതല്‍ തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളില്‍ സൗകര്യമുണ്ടാകും.
സംസ്കാര ചടങ്ങുകള്‍ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും നടത്തുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് നിലവില്‍ സുഗതകുമാരിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. അവിടെ നിന്നും വൈകുന്നേരം 3.30 ഓടെ ശാന്തികവാടത്തിലേക്ക് കൊണ്ടുപോകും. താന്‍ മരിച്ചുകഴിഞ്ഞാല്‍ പൊതുദര്‍ശനമോ, പുഷ്പാര്‍ച്ചനയോ നടത്തുന്നത് ഒഴിവാക്കണമെന്നും, മരിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ സംസ്കാരം നടത്തണമെന്നും സുഗതകുമാരി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെയായിരിക്കും സംസ്കാരം നടക്കുക.
കോവിഡ് ബാധിച്ചു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന സുഗതകുമാരി ഇന്ന് രാവിലെ 10.52 നാണ് ലോകത്തോട് വിട പറഞ്ഞത്. കോവിഡ് ബാധ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ രൂക്ഷമായി ബാധിച്ചതാണ് മരണകാരണം.
Read also : ‘മതാചാരങ്ങളും ഔദ്യോഗിക ബഹുമതിയും ആവശ്യമില്ല; വേണ്ടത് ഒരാല്‍മരം മാത്രം’







































