സുഗതകുമാരിയുടെ ജൻമദിനം; നാളെ സംസ്‌ഥാനത്തെ സ്‌കൂളുകളിൽ വൃക്ഷത്തൈകൾ നടും

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട കവിയത്രി പത്‌മശ്രീ സുഗതകുമാരി ടീച്ചറുടെ ജൻമദിനത്തിൽ സംസ്‌ഥാനത്തെ സ്‌കൂളുകളിൽ വൃക്ഷത്തൈ നടൽ പദ്ധതി ഒരുക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. ടീച്ചറുടെ 86ആം ജൻമദിനമായ ജനുവരി 22നാണ് പ്രകൃതി സ്‌നേഹിയായ കവിയത്രിയുടെ ഓര്‍മ്മക്കായി സംസ്‌ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും വൃക്ഷത്തൈ നടുന്നത്.

സ്‌കൂളുകള്‍ ഹരിതാഭമാക്കുകയും കുട്ടികളില്‍ പ്രകൃതി സ്‌നേഹം വളര്‍ത്തുകയും ലക്ഷ്യമിട്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്‌ഥാനത്തെ എല്ലാ സ്‌കൂളുകളിലും നാളെ വൃക്ഷത്തൈ നടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

National News: പൂനെ സെറം ഇൻസ്‌റ്റിറ്റ്യൂട്ടിൽ വൻ തീപിടുത്തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE