ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,712 കോവിഡ് കേസുകൾ കൂടി പുതുതായി റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ റിപ്പോർട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 1,01,23,778 ആയി. 29,791 പേർ രോഗമുക്‌തി നേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ആകെ രോഗമുക്‌തി നേടിയവരുടെ എണ്ണം 96,93,173 ആയി.
രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,46,756 ആയി. 312 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 2,83,849 സജീവ കോവിഡ് കേസുകളാണ് ഇന്ത്യയിലുള്ളത്. അതിനിടെ രാജ്യത്തെ കോവിഡ് രോഗമുക്‌തി നിരക്ക് 95.75ഉം മരണനിരക്ക് 1.45ഉം ആയി.
ഐസിഎംആർ കണക്കുകൾ അനുസരിച്ച് 10,39,645 സാംപിളുകളാണ് കഴിഞ്ഞ ദിവസം പരിശോധനക്ക് അയച്ചത്. ഡിസംബർ 23 വരെ 16,53,08,366 സാംപിളുകൾ പരിശോധിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
Read also: കോഴിക്കോട് ഒന്നര വയസുകാരന് ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചു






































