യുഎഇ : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 1,230 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധ 1,99,665 ആയി ഉയര്‍ന്നിട്ടുണ്ട്. ഒപ്പം തന്നെ കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് കോവിഡ് ചികില്‍സയില്‍ ഉണ്ടായിരുന്ന 6 പേര്‍ കൂടി മരിച്ചു. രാജ്യത്ത് കോവിഡ് ബാധ മൂലം ഇതുവരെ മരിച്ച ആകെ ആളുകളുടെ എണ്ണം 653 ആണ്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗബാധിതരേക്കാള്‍ കൂടുതല്‍ ആളുകള്‍ രോഗമുക്‌തി നേടിയിട്ടുണ്ട്. 1,386 ആളുകളാണ് കഴിഞ്ഞ ദിവസം രോഗമുക്‌തരായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗമുക്‌തരുടെ എണ്ണം 1,75,865 ആയി ഉയര്‍ന്നു.
രോഗമുക്‌തരുടെ എണ്ണത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നതിനാല്‍ തന്നെ രാജ്യത്ത് ചികില്‍സയില്‍ തുടരുന്ന ആളുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 23,147 ആളുകളാണ് ചികില്‍സയില്‍ തുടരുന്നത്. ഒപ്പം തന്നെ രാജ്യത്ത് ഇതുവരെ ഏകദേശം 2 കോടിയോളം കോവിഡ് പരിശോധനകള്‍ നടത്തിയതായി ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 1,43,901 കോവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്.
Read also : കോവിഡ്; ഒമാനില്‍ റദ്ദാക്കിയത് 300ലേറെ അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍