മസ്ക്കറ്റ് : രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിനായി അതിര്‍ത്തികള്‍ അടച്ചതിനെ തുടര്‍ന്ന് റദ്ദാക്കിയത് 300ലേറെ വിമാന സര്‍വീസുകള്‍. ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് മിക്ക രാജ്യങ്ങളിലും വ്യാപിക്കുന്നത് കണക്കിലെടുത്താണ് കര, വ്യോമ അതിര്‍ത്തികള്‍ അടക്കാന്‍ ഒമാന്‍ തീരുമാനിച്ചത്. ഇതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.
വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ വിവിധ രാജ്യങ്ങളില്‍ നിന്നും ഒമാനിലേക്ക് വരുന്ന 148 വിമാന സര്‍വീസുകളും, ഒമാനില്‍ നിന്നും വിവിധ രാജ്യങ്ങളിലേക്ക് പോകുന്ന 159 വിമാന സര്‍വീസുകളും ആണ് നിർത്തലാക്കിയത്. സര്‍വീസുകള്‍ റദ്ദാക്കിയ ഈ കാലയളവില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത ആളുകള്‍ക്ക് ടിക്കറ്റ് മാറ്റി ബുക്ക് ചെയ്യാനുള്ള അവസരം ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി ഒമാന്‍ എയര്‍ കാള്‍ സെന്ററുമായി ബന്ധപ്പെടാമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം തന്നെ ഒമാനില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.
Read also : ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കണം; ബഹ്റൈൻ സുപ്രീം ഡിഫെൻസ് കൗൺസിൽ