റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 11 മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്‌തു. ഇന്ന് 119 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. 174 പേർ മുക്‌തരായി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്‌തരുടെ എണ്ണം 3,53,353 ആയി. 3,62,339 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്.
2790 പേർ നിലവിൽ രോഗബാധിതരായി തുടരുന്നു. ഇതിൽ 393 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിൽസയിൽ കഴിയുന്നത്. രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നത് ആശ്വാസം നൽകുന്നു.
Also Read: ഹരിപ്പാട് സുരക്ഷിതമല്ല; നിയോജക മണ്ഡല മാറ്റത്തിനൊരുങ്ങി ചെന്നിത്തല







































