പ്രാർഥനാ സമയങ്ങളിൽ കടകൾ തുറക്കാൻ അനുമതി; മുൻകരുതലോടെ സൗദി

By News Desk, Malabar News
Permission to open shops during prayer hours; Saudi with precaution
Representational Image

റിയാദ്: സൗദി അറേബ്യയിൽ നമസ്‌കാരം അടക്കമുള്ള പ്രാർഥനാ സമയങ്ങളിൽ കടകളും മുഴുവൻ വാണിജ്യ സ്‌ഥാപനങ്ങളും തുറക്കാൻ അനുമതി. കോവിഡ് പശ്‌ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കാനാണ് നടപടി. സാധാരണ ഗതിയിൽ നമസ്‌കാര സമയത്ത് കട അടച്ച ശേഷം വീണ്ടും തുറക്കുമ്പോൾ ആൾക്കൂട്ടം ഉണ്ടാകുന്നു. എല്ലാ സമയത്തും തുറന്നിരുന്നാൽ ഇത് ഒഴിവാക്കാനാവും.

ഫെഡറേഷൻ ഓഫ് സൗദി ചേമ്പേഴ്‌സ് ആണ് അനുമതി നൽകിയത്. മതകാര്യ വകുപ്പിന്റെ നിയന്ത്രണത്തിൽ പതിറ്റാണ്ടുകളായി സൗദി അറേബ്യയിൽ നമസ്‌കാര സമയങ്ങളിൽ മുഴുവൻ വാണിജ്യ സ്‌ഥാപനങ്ങളും അടച്ചിടുക പൊതു നിയമമാണ്. അതിലാണ് ഇപ്പോൾ ഇളവ് നൽകിയിരിക്കുന്നത്.

Also Read: രാജ്യത്തെ കോവിഡ് കേസുകളിൽ 80 ശതമാനവും 6 സംസ്‌ഥാനങ്ങളിൽ നിന്ന്; പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE