റിയാദ്: ഈ വർഷം ഹജ്‌ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ കോവിഡ് പ്രതിരോധ കുത്തിവെപ്പുകളുടെ മുഴുവൻ ഡോസും എടുത്തിരിക്കണമെന്ന് സൗദി ഹജ്‌ജ് ഉംറ മന്ത്രാലയം വ്യക്‌തമാക്കി. ഹജ്ജിന് അപേക്ഷിക്കുന്നവർ കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കണമെന്ന നിബന്ധന പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
ട്വിറ്ററിലൂടെ ഒരാൾ ഉന്നയിച്ച സംശയത്തിന് മറുപടിയായാണ് മന്ത്രാലയം ഇത് വ്യക്‌തമാക്കിയത്. റിപ്പോർട്ടുകൾ അനുസരിച്ചു തീർഥാടകർ സീസണിൽ ഇൻഫ്ളുവൻസ വാക്‌സിനും മെനിഞ്ചൈറ്റിസ് വാക്‌സിനും എടുത്തിരിക്കണമെന്നുണ്ട്. തീർഥാടകർക്ക് ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങളോ ഏതെങ്കിലും പകർച്ചവ്യാധികൾ ഉണ്ടാവാനോ പാടില്ലെന്നും ആരോഗ്യ നിബന്ധനകളിൽ വ്യക്‌തമാക്കുന്നുണ്ട്.
ഈ വർഷം അനുവദിക്കുന്ന തീർഥാടകരുടെ എണ്ണത്തിൽ ഇനി നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്ന് സൗദി ഭരണകൂടം സ്‌ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു ഈ റിപ്പോർട്. മാത്രമല്ല, പ്രായപരിധിയും യാത്രാ നിയന്ത്രണങ്ങളും ഈ വർഷം എടുത്തുകളയുമെന്നും ഹജ്‌ജ്, ഉംറ മന്ത്രി തൗഫീഖ് റബിയ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ഏകദേശം 900,000 തീർഥാടകരാണ് ഹജ്‌ജ് സ്വീകരിച്ചത്.
Most Read: വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിച്ച് കുസാറ്റ്; കേരളത്തിൽ ഇതാദ്യം