സുൽത്താൻ ബത്തേരി: നഗരത്തിൽ നിന്ന് 4 കിലോമീറ്റർ മാറി അമ്മായിപ്പാലത്തെ വീട്ടിൽ മോഷണം. മോഷണത്തിൽ 6 ലക്ഷം രൂപയോളം നഷ്ടപ്പെട്ടു. തമിഴ്നാട് സ്വദേശിയായ മാരിമുത്തുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച രാത്രിയിൽ വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. അലമാരയിൽ സൂക്ഷിച്ച പണമാണ് നഷ്ടമായത്.
ബത്തേരിയിൽ തുണിക്കട നടത്തിവരികയാണ് മാരിമുത്തു. കടയിൽ നിന്നും രാത്രി 10 മണിയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സംഭവത്തിൽ സുൽത്താൻ ബത്തേരി പോലീസ് അന്വേഷണം ആരംഭിച്ചു. ഒരു മാസം മുൻപ് നായ്ക്കട്ടി ചിത്രാലക്കരയിലും ആളില്ലാത്ത വീട് കുത്തിത്തുറന്ന് 25 ലക്ഷം രൂപയും സ്വർണവും മോഷ്ടിച്ചിരുന്നു. ഇതിൽ അന്വേഷണം തുടരുകയാണ്. പൂട്ടിക്കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് വൻമോഷണങ്ങൾ നടക്കുന്നത് പോലീസിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
Read also: വാഹനഷോറൂമിന് സമീപം ആക്രി ശേഖരത്തിൽ വൻ തീപിടുത്തം; രക്ഷാ ശ്രമം തുടരുന്നു







































