വാഹനഷോറൂമിന് സമീപം ആക്രി ശേഖരത്തിൽ വൻ തീപിടുത്തം; രക്ഷാ ശ്രമം തുടരുന്നു

By News Desk, Malabar News
home set on fire
Representational Image
Ajwa Travels

കോഴിക്കോട്: ചെറുവണ്ണൂരിൽ ആക്രിക്കടക്ക് തീപിടിച്ചു. അമാന ടൊയോട്ട ഷോറൂമിന് സമീപമുള്ള കടയിലെ ആക്രി ശേഖരത്തിലാണ് വൻ തീപിടുത്തം ഉണ്ടായത്. മീഞ്ചന്ത, ബീച്ച് എന്നിവിടങ്ങളിലെ ഫയർ ഫോഴ്‌സ് യൂണിറ്റുകൾക്ക് പിന്നാലെ ജില്ലയിലെ 20 യൂണിറ്റുകൾ കൂടി സംഭവ സ്‌ഥലത്തെത്തി തീ അണക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്.

കുണ്ടായിത്തോട് ശാരദ മന്ദിരത്തിന് സമീപമാണ് അപകടം ഉണ്ടായത്. പുലർച്ചെ 5 മണിയോടെ ആയിരുന്നു സംഭവം. ഇൻഡസ്‌ട്രിയൽ മേഖലയായ ചെറുവണ്ണൂരിൽ തൊട്ടടുത്ത് വീടുകളൊന്നുമില്ല എന്നത് ആശ്വാസം നൽകുന്നു. തീ പിടുത്തതിന്റെ കാരണം വ്യക്‌തമല്ല.

തൊട്ടടുത്തുള്ള വാഹന ഷോറൂമിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ നടക്കുന്നത്. ടൊയോട്ട ഷോറൂമിന്റെ പുറകിൽ തീ പിടിച്ചിട്ടുണ്ട്. ഫയർ എഞ്ചിൻ യൂണിറ്റുകളിൽ വെള്ളം നിറക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് കോഴിക്കോട് ബ്യൂറോയുടെ റിപ്പോർട്ട്. 9 കിലോമീറ്റർ അകലെയുള്ള മാനാഞ്ചിറയെയാണ് ഒഴിഞ്ഞ ഫയർ എഞ്ചിനുകൾ വെള്ളം നിറക്കാൻ ആശ്രയിക്കുന്നത്. മലപ്പുറത്ത് നിന്ന് കൂടുതൽ യൂണിറ്റുകൾ വിളിച്ചുവരുത്താനും തീരുമാനിച്ചിട്ടുണ്ട്.

Also Read: കേരള പര്യടനം; മുഖ്യമന്ത്രി ഇന്ന് തൃശൂരിൽ; വിവിധ സംഘടനാ നേതാക്കളുമായി ചർച്ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE