കേരള പര്യടനം; മുഖ്യമന്ത്രി ഇന്ന് തൃശൂരിൽ; വിവിധ സംഘടനാ നേതാക്കളുമായി ചർച്ച

By News Desk, Malabar News
Ajwa Travels

തൃശൂർ: കേരള പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തൃശൂരിൽ എത്തും. സർക്കാരിന്റെ നാലര വർഷത്തെ ഭരണകാലത്ത് ജില്ലയിലുണ്ടായ വികസനങ്ങൾ പങ്കുവെക്കാനും ഭാവി വികസനത്തിന്റെ ആശയങ്ങൾ രൂപപ്പെടുത്താനും നൂറോളം പേരുമായാണ് മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്നത്.

രാവിലെ 10.30ന് ഹോട്ടൽ ദാസ് കോർഡിനന്റിലാണ് പരിപാടി ആരംഭിക്കുക. വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളെ മുഖ്യമന്ത്രിയുമായി ചർച്ചക്ക് ക്ഷണിച്ചിട്ടുണ്ട്. ജില്ലയിലെ മത സംഘടനാ നേതാക്കളും ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം. 12.15ന് മാദ്ധ്യമങ്ങളെ കണ്ട ശേഷം ഉച്ചയോടെ മുഖ്യമന്ത്രി കൊച്ചിയിലേക്ക് തിരിക്കും.

Also Read: അവകാശ ലംഘന നോട്ടീസ്; ധനമന്ത്രി ഇന്ന് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE