ഭരണത്തിൽ പൂർണ സംതൃപ്‌തി; പ്രകടന പത്രിക തയാറാക്കാൻ നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി

By News Desk, Malabar News
Construction of Kakur Smart Village Office Building has started
Pinarayi Vijayan
Ajwa Travels

തൃശൂർ: സംസ്‌ഥാന സർക്കാരിന്റെ കഴിഞ്ഞ അഞ്ച് കൊല്ലത്തെ പ്രവർത്തനത്തിൽ എൽഡിഎഫിന് പൂർണ സംതൃപ്‌തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നോട്ട് പോകാനുള്ള ആത്‌മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിലവിൽ സർക്കാർ പ്രകടന പത്രിക തയാറാക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം അറിയിച്ചു. കേരള പര്യടനത്തിന്റെ ഭാഗമായി തൃശൂരിൽ എത്തിയ മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഭരണം ഏറ്റെടുക്കുന്നതിന് മുമ്പ് കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ സർക്കാർ പ്രകടന പത്രികയിലൂടെ അവതരിപ്പിച്ചു. അതിൽ പറഞ്ഞ കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിച്ചു എന്ന സംതൃപ്‌തിയാണ് സർക്കാരിനുള്ളത്. എന്നാൽ, ഇനിയുള്ള കാലയളവിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എൽഡിഎഫ് എന്തൊക്കെ നടപ്പിലാക്കാൻ ആഗ്രഹിക്കുന്നു എന്നുള്ള കാര്യങ്ങൾ സ്വാഭാവികമായും തയാറാക്കാനുണ്ട്.

പ്രകടന പത്രിക തയാറാക്കാൻ നേരത്തെ സ്വീകരിച്ച മാർഗങ്ങൾ ഇതുപോലെയുള്ള യോഗങ്ങൾ ചേർന്ന് വിവിധ തുറകളിലുള്ള അഭിപ്രായങ്ങൾ ശേഖരിക്കലാണ്. നവ കേരളം സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ നാം പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read: ദമ്പതിമാരുടെ മരണം; കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് സര്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE