ഹൈദരാബാദ്: പൊലീസ് ഉദ്യോഗസ്‌ഥനെ ജീവനോടെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. നാല് സ്‍ത്രീകള്‍ ഉള്‍പ്പെടെ 16 പേര്‍ അറസ്‌റ്റിലായി. ഹൈദരാബാദിലെ ജവഹര്‍നഗര്‍ മുന്‍സിപ്പാലിറ്റി പരിധിയിലാണ് സംഭവം നടന്നത്. ബികാസ്‌പതി റാവു എന്ന പൊലീസ് ഇൻസ്‌പെക്‌ടറെയാണ് ഭൂമി കയ്യേറിയ 16 അംഗ സംഘം തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്‌ഥര്‍ക്കൊപ്പം എത്തിയതായിരുന്നു പൊലീസ് ഇൻസ്‌പെക്‌ടർ.
സര്‍ക്കാര്‍ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നത് ഒഴിപ്പിക്കാന്‍ ഇതിനു മുൻപ് എത്തിയ ഉദ്യോഗസ്‌ഥര്‍ക്ക് നേരെയും ആക്രമണം ഉണ്ടായതിനാല്‍ പ്രത്യേക ടീമിനെ രൂപീകരിച്ച് അന്വേഷണം നടത്തി വരുകയായിരുന്നു. ഭൂമി കൈവശം വച്ചിരുന്നവര്‍ ഉദ്യോഗസ്‌ഥര്‍ക്ക് നേരെ മുളക് പൊടിയും എറിഞ്ഞു. ഒരേക്കറിലധികം സ്‌ഥലമാണ് ജവഹര്‍നഗര്‍ മുന്‍സിപ്പാലിറ്റി പരിധിയില്‍ അനധികൃതമായി ആളുകള്‍ കയ്യേറിയിരിക്കുന്നത്.
Read also: രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനം; തീരുമാനം പിന്‍വലിച്ച് നടന്‍





































