മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌തു; പോലീസിന് നേരെ ആക്രമണം; വനിതാ എസ്ഐക്ക് പരിക്ക്

By News Desk, Malabar News
Questioned not wearing a mask; Attack on police; Injury to female SI
Representational Image
Ajwa Travels

കൊച്ചി: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌ത പോലീസിന് നേരെ മൂന്നംഗ സംഘത്തിന്റെ ആക്രമണം. പിറവത്തിന് സമീപം തിരുമാറാടിയിലാണ് സംഭവം. മദ്യപിച്ചെത്തിയ മൂന്ന് പേരാണ് പോലീസിനെ ആക്രമിച്ചത്. സംഭവത്തിൽ വനിതാ എസ്‌ഐക്ക് പരിക്കേറ്റു. സംഘത്തിലെ ഒരാളെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി.

രാമപുരം സ്വദേശി എൽദോ കുട്ടിയാണ് പിടിയിലായത്. മാസ്‌ക് ധരിക്കാതെ കൂട്ടംകൂടി നിന്നത് ചോദ്യം ചെയ്‌ത പോലീസിനെ ഇവർ സംഘം ചേർന്ന് ആക്രമിക്കുകയും പോലീസ് ജീപ്പിന്റെ താക്കോൽ എടുത്തുകൊണ്ട് പോവുകയും ചെയ്‌തു. എൽദോ കുട്ടിയെ പിടികൂടിയെങ്കിലും മറ്റ് രണ്ട് പേർ രക്ഷപെട്ടു.

Also Read: മുള്ളുവേലികൾ, ബാരിക്കേഡുകൾ; ഡെൽഹി അതിർത്തിയിൽ പോലീസിന്റെ പത്‌മവ്യൂഹം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE