ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കവിത പങ്കുവച്ച് ഗവര്‍ണ്‍മെന്റ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍. ‘നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി എഴുതിയ അഭി തോ സൂരജ് ഉഗാ ഹെ എന്ന കവിതയിലൂടെ പുതുവര്‍ഷത്തിന്റെ ആദ്യ ദിവസം ആരംഭിക്കാം’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സൈനികരുടെയും മെഡിക്കല്‍ സ്‌റ്റാഫുകളുടെയും, കര്‍ഷകരുടെയും ദൃശ്യങ്ങള്‍ മോദിയുടെ പുതിയ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മോദിയുടെ ബംഗാള്‍ സന്ദര്‍ശനത്തിന്റെയും ഗുരുദ്വാര്‍ സന്ദര്‍ശനത്തിന്റെയും ചിത്രങ്ങളും കവിതയുടെ വീഡിയോക്കൊപ്പമുണ്ട്. മോദി തന്നെയാണ് കവിത ചൊല്ലിയിരിക്കുന്നത്.
കാര്‍ഷിക നിയമത്തിനെതിരെ ഒരു മാസത്തിലേറയായി പ്രതിഷേധം നടത്തുന്ന കര്‍ഷകരുടെ പ്രശ്‍നങ്ങള്‍ കേള്‍ക്കാന്‍ പോലും തയ്യാറാകാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ കവിത ചർച്ചയാകുന്നത്.
Read also: പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങള്‍; മഹുവ മൊയ്‌ത്രയുടെ ട്വീറ്റ്







































