ലഖ്‌നൗ: സംസ്‌ഥാനത്തെ കൊവിഡ് വാക്‌സിന്‍ വിതരണം ഹിന്ദുമത ആഘോഷദിനമായ മകര സംക്രാന്തി ദിവസം മാത്രമെ ആരംഭിക്കുകയുള്ളുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മകര സംക്രാന്തി ദിനമായ ജനുവരി പതിനാലിനാണ് വാക്‌സിന്‍ വിതരണം ആരംഭിക്കുക.
‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ 2020 മാര്‍ച്ചില്‍ തന്നെ കൊവിഡ് രോഗത്തിനെതിരെയുള്ള പ്രചാരണം ആരംഭിച്ചു. ഈ വര്‍ഷമാദ്യം, ജനുവരി 5ന് സംസ്‌ഥാനത്തുടനീളം ഡ്രൈ റണ്‍ നടത്തും. മകര സംക്രാന്തി ദിനമായ ജനുവരി 14ന് വാക്‌സിന്‍ എല്ലാവരിലുമെത്തിക്കും’, യോഗി പറഞ്ഞു.
ആദ്യഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യോഗിയുടെ പ്രസ്‌താവന. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണി പോരാളികള്‍ക്കുമായി മൂന്നു കോടിയോളം ആൾക്കാർക്കാണ് ആദ്യഘട്ടത്തില്‍ സൗജന്യമായി വാക്‌സിൻ നൽകുക.
Read also: കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് വാക്‌സിന്‍ സ്വീകരിക്കില്ല; അഖിലേഷ് യാദവ്