ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 16,375 പുതിയ കോവിഡ് കേസുകള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 1,03,56,845 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 29,091 പേര് ഇന്ന് രോഗമുക്തി നേടിയിട്ടുമുണ്ട്.
രാജ്യത്ത് ഒരു ദിവസത്തിനിടെ 201 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 1,49,850 പേര്‍ക്കാണ് ഇതുവരെയായി രാജ്യത്ത് കോവിഡ് മൂലം ജീവന് നഷ്ടമായത്.
നിലവില്‍ 2,31,036 സജീവ കേസുകളാണ് രാജ്യത്തുള്ളത്. അതേസമയം ഇതുവരെയായി 99,75,958 പേര് സുഖം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തില്‍ നിലവില്‍ 63,324 സജീവ കേസുകളും മഹാരാഷ്ട്രയില്‍ 49,955 കേസുകളുമാണ് ഉള്ളത്. അതേസമയം ഡെല്‍ഹിയില്‍ 4,689 സജീവ കേസുകള്‍ നിലവിലുണ്ട്. 6,11,970 പേര്‍ക്കാണ് രാജ്യതലസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 10,597 മരണങ്ങളും ഡെല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജനുവരി 4 വരെയുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) കണക്കുകള്‍ പ്രകാരം 17,65,31,997 സാമ്പിളുകളുടെ പരിശോധനയാണ് രാജ്യത്ത് പൂര്‍ത്തിയാക്കിയത്.
Read Also: വാക്സിൻ; കോവിഷീൽഡ് തന്നെ വേണമെന്ന് കേരളം; ആദ്യഘട്ടത്തിൽ ആവശ്യം 5 ലക്ഷം ഡോസ്







































