തൃശൂര്‍ : ജില്ലയിലെ നാട്ടികുളം തമ്പാന്‍കടവില്‍ മൽസ്യബന്ധനത്തിന് കടലില്‍ പോയി വഞ്ചി മറിഞ്ഞു കാണാതായ 4 പേരെയും കണ്ടെത്തി. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ നാല് പേരെയും കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ സുരക്ഷിതമായി കരക്കെത്തിച്ചു. തളിക്കുളം തമ്പാന്‍ കടവ് സ്വദേശികളായ സുബ്രഹ്‌മണ്യൻ(60), ഇക്ബാല്‍(50), വിജയന്‍(55), കുട്ടന്‍(60) എന്നിവരാണ് മല്‍സ്യബന്ധനത്തിന് പോയതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ടത്.
ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് ഇവര്‍ മൽസ്യബന്ധനത്തിനായി കടലില്‍ പോയത്. തുടര്‍ന്ന് രാവിലെ 8.30 ആയപ്പോഴാണ് വഞ്ചി മുങ്ങിയതായി വിവരം ലഭിക്കുന്നത്. വഞ്ചിയില്‍ ഉണ്ടായിരുന്നവര്‍ തന്നെയാണ് കരയിലേക്ക് വിവരം അറിയിച്ചത്. എന്നാല്‍ പിന്നീട് ഇവരെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കോസ്‌റ്റല്‍ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്.
Read also : ഗാംഗുലിക്ക് ഹൃദയാഘാതം; വ്യാപക പരിഹാസത്തെ തുടർന്ന് പരസ്യം പിൻവലിച്ചു







































