ഗാംഗുലിക്ക് ഹൃദയാഘാതം; വ്യാപക പരിഹാസത്തെ തുടർന്ന് പരസ്യം പിൻവലിച്ചു

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്‌റ്റനും ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് സമൂഹ മാദ്ധ്യമങ്ങളിൽ പരിഹാസവും വിമർശനവും നേരിട്ട ഫോർച്യൂൺ റൈസ് ബ്രാൻ ഓയിലിന്റെ പരസ്യം കമ്പനി പിൻവലിച്ചു.

ഓയിലിന്റെ പരസ്യത്തിൽ ഗാംഗുലി അഭിനയിച്ചിരുന്നു. ഓയിൽ ഉപയോഗിച്ചാൽ ഹൃദയത്തെ ആരോഗ്യപരമായി കാത്തുരക്ഷിക്കാമെന്ന് പരസ്യത്തിൽ ഗാംഗുലി പറഞ്ഞിരുന്നു. ഇതിനിടെയാണ് ഗാംഗുലിക്ക് ഹൃദയാഘാതം ഉണ്ടായതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. തുടർന്ന് സമൂഹ മാദ്ധ്യമങ്ങളിൽ പരസ്യം വ്യാപകമായി പരിഹസിക്കപ്പെട്ടിരുന്നു. നിരവധി ട്രോളുകളാണ് പരസ്യത്തിന് എതിരെ പുറത്തുവന്നത്. ഓയിൽ വാങ്ങാൻ ജനങ്ങളെ ഉപദേശിക്കുന്ന ആളുടെ ഹൃദയം പോലും ആരോഗ്യത്തോടെ നിലനിർത്താൻ കമ്പനിക്ക് കഴിഞ്ഞില്ലല്ലോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് സമൂഹ മാദ്ധ്യമത്തിൽ ഉയർന്നുവന്നത്. വിമർശനം ശക്‌തമായതോടെയാണ് കമ്പനി ഉടമകളായ അദാനി വിൽമർ പരസ്യം പിൻവലിച്ചത്.

ഹൃദയാഘാതം അനുഭപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 48കാരനായ ഗാംഗുലിയെ ശനിയാഴ്‌ച ആൻജിയോപ്ളാസ്‌റ്റിക്ക് വിധേയമാക്കിയിരുന്നു. ആരോഗ്യനില വീണ്ടെടുത്ത അദ്ദേഹത്തെ ബുധനാഴ്‌ച ഡിസ്‌ചാർജ് ചെയ്യുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Read also: ‘പാച്ചുവും അൽഭുതവിളക്കും; ആദ്യ സിനിമയുമായി അഖില്‍ സത്യന്‍, നായകന്‍ ഫഹദ് ഫാസില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE