സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്‌തികരം; ആശുപത്രി അധികൃതർ

By Syndicated , Malabar News
malabarnews-ganguly
Ajwa Travels

ന്യൂഡെൽഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്‌തികരമെന്ന് കൊൽക്കത്ത അപ്പോളോ ആശുപത്രി അധികൃതർ. ഇന്നലെ ഗാംഗുലിയെ ആഞ്ചിയോപ്ളാസ്‌റ്റിക്ക് വിധേയനാക്കിയിരുന്നു. അതിനു ശേഷം അദ്ദേഹം നന്നായി ഉറങ്ങിയെന്നും മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടായില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

‘സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്‌തികരമാണ്. ഇന്നലെ രാത്രി അദ്ദേഹം നന്നായി ഉറങ്ങി. വേറെ ബുദ്ധിമുട്ടുകളൊന്നും ഇല്ല. ഇന്ന് വിശദമായ പരിശോധനക്ക് ശേഷം അദ്ദേഹത്തെ വാർഡിലേക്ക് മാറ്റണോ എന്ന് തീരുമാനിക്കും’, ആശുപത്രി അധികൃതർ പറഞ്ഞു. രണ്ടാം തവണയാണ് നെഞ്ചുവേദനയെ തുടർന്ന് ഗാം​ഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

Read also: കർഷക പ്രക്ഷോഭം തുടരുന്നതിനിടെ പഞ്ചാബിലെ ധാന്യ സംഭരണ കേന്ദ്രങ്ങളിൽ സിബിഐ റെയ്‌ഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE