നെഞ്ചുവേദനയെ തുടർന്ന് ഗാംഗുലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

By Staff Reporter, Malabar News
sourav-ganguly-
Ajwa Travels

കൊൽക്കത്ത: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മാസമാദ്യം ഹൃദായാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആന്‍ജിയോ പ്ളാസ്‌റ്റിക്ക് വിധേയനാക്കിയിരുന്നു. മൂന്ന് ബ്ളോക്കുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് കൊല്‍ക്കത്തയിലെ വുഡ്‌ലാൻഡ്‌സ് ആശുപത്രിയില്‍ ആന്‍ജിയോ പ്ളാസ്‌റ്റിക്ക് വിധേയനാക്കിയത്.

തുടര്‍ന്ന് ജനുവരി ഏഴിന് ആശുപത്രി വിട്ട അദ്ദേഹം വീട്ടില്‍ വിശ്രമിത്തിലായിരുന്നു. ഒരു മാസത്തിനകം അദേഹം പഴയ നിലയിലേക്ക് എത്തുമെന്നാണ് ഡോക്‌ടര്‍മാര്‍ അറിയിച്ചിരുന്നത്. വീട്ടിലേക്ക് മാറുമ്പോഴും പ്രത്യേക മെഡിക്കല്‍ സംഘം എല്ലാ ദിവസവും ആരോഗ്യനില വിലയിരുത്താൻ എത്തിയിരുന്നു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് വിവരം. രണ്ട് ദിവസം കൂടി അദ്ദേഹം ആശുപത്രിയിൽ തുടർന്നേക്കും.

Read Also: അറസ്‌റ്റ് തടയണമെന്ന ‘താണ്ഡവ്’ അണിയറ പ്രവർത്തകരുടെ ഹരജി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE