അറസ്‌റ്റ് തടയണമെന്ന ‘താണ്ഡവ്’ അണിയറ പ്രവർത്തകരുടെ ഹരജി തള്ളി

By Desk Reporter, Malabar News
Tandav
Ajwa Travels

ന്യൂഡെൽഹി: അറസ്‌റ്റ് തടയണം എന്നാവശ്യപ്പെട്ട് ആമസോൺ പ്രൈം വെബ് സീരീസായ താണ്ഡവിന്റെ നിർമ്മാതാക്കളും അഭിനേതാക്കളും സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. നടൻ സീഷൻ അയ്യൂബ്, ആമസോൺ ക്രിയേറ്റീവ് ഹെഡ് അപർണ പുരോഹിത്, പരമ്പരയുടെ നിർമ്മാതാവ് ഹിമാൻഷു കിഷൻ മെഹ്‌റ എന്നിവരാണ് അറസ്‌റ്റിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.

തങ്ങൾക്കെതിരായ കേസുകൾ മുംബൈ കോടതിയിലേക്ക് മാറ്റാൻ ഉത്തരവിടണമെന്നും അവർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈക്കാര്യം കോടതി അംഗീകരിച്ചു. ജസ്‌റ്റിസുമാരായ അശോക് ഭൂഷൺ, ആർ‌എസ് റെഡ്ഡി, എംആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

“നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം അനിയന്ത്രിതമല്ല. ഒരു സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് അവകാശമില്ല,”- ബെഞ്ച് പറഞ്ഞു.

മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് വിവിധ സംസ്‌ഥാനങ്ങളിൽ താണ്ഡവ് അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും എതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. സഫർ, പുരോഹിത് എന്നിവരെ കൂടാതെ, നിർമ്മാതാവ് ഹിമാൻഷു മെഹ്‌റ, ഷോയുടെ എഴുത്തുകാരൻ ഗൗരവ് സോളങ്കി, നടൻ മുഹമ്മദ് സീഷൻ അയ്യൂബ് എന്നിവർ ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, മഹാരാഷ്‌ട്ര എന്നീ സംസ്‌ഥാനങ്ങളിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യുന്നതിനെതിരെ മൂന്ന് വ്യത്യസ്‌ത ഹരജികൾ സമർപ്പിച്ചിരുന്നു.

Also Read:  കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് യുപിയിൽ ബിജെപി എംഎൽഎ രാജിവച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE