രണ്ടാമത്തെ ശസ്‌ത്രക്രിയക്ക് ശേഷം ഗാംഗുലി ആശുപത്രി വിട്ടു

By Trainee Reporter, Malabar News
Ajwa Travels

കൊൽക്കത്ത: നെഞ്ചുവേദനയെ തുടർന്ന് രണ്ടാമതും ആൻജിയോപ്ളാസ്‌റ്റി ശസ്‌ത്രക്രിയക്ക് വിധേയനായ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. വ്യാഴാഴ്‌ച ശസ്‌ത്രക്രിയക്ക്‌ വിധേയനായ അദ്ദേഹത്തെ ഇന്നാണ് ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്‌തത്‌.

നിലവിലുള്ള ബ്ളോക്കുകൾ നീക്കാനായി രണ്ട് സ്‌റ്റെൻഡുകൾ ധമനിക്കുള്ളിൽ സ്‌ഥാപിച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ഗാംഗുലിയെ ശസ്‌ത്രക്രിയക്ക്‌ വിധേയനാക്കുന്നത്. ആദ്യത്തെ ആൻജിയോപ്ളാസ്‌റ്റിക്ക് ശേഷം ഇദ്ദേഹത്തെ ജനുവരി 7ന് ഡിസ്‌ചാർജ് ചെയ്‌തിരുന്നു.

മൂന്നാഴ്‌ചക്ക് ശേഷമാണ് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടത്. ഇതിനെ തുടർന്ന് രണ്ടാമതും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 48കാരനായ ഗാംഗുലി പൂർണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അടുത്ത കുറച്ച് ആഴ്‌ചത്തേക്ക് പൂർണ വിശ്രമം ആവശ്യമാണെന്ന് ഡോക്‌ടർമാർ ഗാംഗുലിയോട് നിർദേശിച്ചിട്ടുണ്ട്.

Read also: ആരോഗ്യനില മോശം; മാതാവിനെ കാണാൻ ജാമ്യം തേടി സിദ്ദീഖ് കാപ്പൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE