ദുബായ്: കോവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായ വ്യവസായ മേഖലക്ക് ഉണർവേകാൻ അഞ്ചാമത്തെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് യുഎഇ. വ്യവസായ മേഖലയെ സഹായിക്കുന്നതിനായി 315 ദശലക്ഷം ദിർഹത്തിന്റെ പാക്കേജാണ് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചത്.
ഇതോടെ ആകെ 7.1 ബില്യൺ സാമ്പത്തിക പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുതിയ സാമ്പത്തിക പാക്കേജിന്റെ നിർദ്ദേശം മുന്നോട്ട് വെച്ചത്. ആഗോള പ്രതിസന്ധിയിൽ നിന്ന് വിവിധ മേഖലകളെ കരകയറ്റാനുള്ള പിന്തുണ തുടരുമെന്ന് ഷെയ്ഖ് ഹംദാൻ അറിയിച്ചു.
Also Read: കോവിഡ് വാക്സിന് വിതരണം; രണ്ടാം ഘട്ട ട്രയല്‍ വെള്ളിയാഴ്ച







































