വ്യവസായ മേഖലക്ക് ഉണർവേകാൻ ഉത്തേജക പാക്കേജ്; പ്രഖ്യാപനവുമായി യുഎഇ

By News Desk, Malabar News
Stimulus package to awaken the industrial sector; UAE with the announcement
Ajwa Travels

ദുബായ്: കോവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായ വ്യവസായ മേഖലക്ക് ഉണർവേകാൻ അഞ്ചാമത്തെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് യുഎഇ. വ്യവസായ മേഖലയെ സഹായിക്കുന്നതിനായി 315 ദശലക്ഷം ദിർഹത്തിന്റെ പാക്കേജാണ്‌ ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം പ്രഖ്യാപിച്ചത്.

ഇതോടെ ആകെ 7.1 ബില്യൺ സാമ്പത്തിക പാക്കേജാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമാണ് പുതിയ സാമ്പത്തിക പാക്കേജിന്റെ നിർദ്ദേശം മുന്നോട്ട് വെച്ചത്. ആഗോള പ്രതിസന്ധിയിൽ നിന്ന് വിവിധ മേഖലകളെ കരകയറ്റാനുള്ള പിന്തുണ തുടരുമെന്ന് ഷെയ്ഖ് ഹംദാൻ അറിയിച്ചു.

Also Read: കോവിഡ് വാക്‌സിന്‍ വിതരണം; രണ്ടാം ഘട്ട ട്രയല്‍ വെള്ളിയാഴ്‌ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE