കൊച്ചി: എറണാകുളം നെടുമ്പാശേരിയിൽ വ്യാജ സാനിറ്റൈസർ നിർമാണ കേന്ദ്രം കണ്ടെത്തി. ഡ്രഗ് കൺട്രോളറുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ അഞ്ച് ലക്ഷത്തിലധികം രൂപയുടെ വ്യാജ സാനിറ്റൈസർ ആണ് പിടിച്ചെടുത്തത്.
പ്രതിദിനം 1000 ലിറ്റർ സാനിറ്റൈസർ ആണ് ഇവിടെ നിർമിച്ചിരുന്നതെന്ന് കെട്ടിടം ഉടമ പറയുന്നു. സ്‌ഥാപനത്തിന് പ്രവർത്തിക്കാൻ ലൈസൻസ് ഉണ്ടായിരുന്നില്ല. ലോക്ക്ഡൗൺ സമയം മുതലാണ് നിർമാണ കേന്ദ്രം സജീവമായി തുടങ്ങിയത്. വിവിധ ബ്രാൻഡുകളുടെ പേരിലാണ് വ്യാജ സാനിറ്റൈസർ നിർമിച്ചിരുന്നത്.
നെടുമ്പാശേരി പോസ്‌റ്റ് ഓഫീസിന് സമീപമുള്ള വാടക വീട്ടിലാണ് ഡ്രഗ് കൺട്രോളർ പരിശോധന നടത്തിയത്. വീട് വാടകക്കെടുത്ത ആലുവ സ്വദേശി ഹാഷിം ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Also Read: ഡോളര്‍ കടത്ത് കേസ്; കെ അയ്യപ്പന് വീണ്ടും കസ്‌റ്റംസ് നോട്ടീസ്







































