തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് വീണ്ടും കസ്റ്റംസ് നോട്ടീസ്. യുഎഇ കോണ്‍സുലറ്റിലെ ഡ്രൈവര്‍മാരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെ അയ്യപ്പനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചത്.
അതേസമയം കേസില്‍ അന്വേഷണം തടസപ്പെടുത്തില്ലെന്ന് പി ശ്രീരാമകൃഷ്ണന് പറഞ്ഞു. കസ്റ്റംസ് അന്വേഷണത്തില്‍ നടപടി ക്രമങ്ങള്‍ പാലിക്കണം. സെക്രട്ടേറിയറ്റിന്റെ വിശ്വാസ്യത നിലനിര്‍ത്തിക്കൊണ്ട് ആയിരിക്കണം അന്വേഷണമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. ചട്ടം 165 പ്രകാരമുള്ള നിയമപരിരക്ഷ എംഎല്‍എമാര്‍ക്ക് മാത്രമല്ല ജീവനക്കാര്‍ക്കും ബാധകമാണെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
Read also: നാളെ മുതല്‍ നിയമസഭാ സമ്മേളനം ആരംഭിക്കുന്നു; ബജറ്റ് 15ന്