തൃശൂര്‍: മുസ്‌ലിം ലീഗ് തൃശൂര്‍ ജില്ലാ കമ്മിറ്റിക്കെതിരെ നഗരത്തില്‍ പോസ്‌റ്ററുകള്‍. ലീഗ് ജില്ലാ കമ്മിറ്റി പിരിച്ചു വിടണം എന്നതാണ് പോസ്‌റ്ററുകളിലെ ആവശ്യം. സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ഇന്ന് തൃശൂരില്‍ ലീഗ് ജില്ലാ പ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കാന്‍ എത്തുന്നുണ്ട്.
അതിന് മുന്നോടിയായാണ് പോസ്‌റ്ററുകള്‍ നഗരത്തിലെ വിവിധ ഇടങ്ങളില്‍ പതിച്ചിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ലീഗിന് വന്‍ തോല്‍വിയാണ് നേരിടേണ്ടി വന്നത്. ആകെ മല്‍സരിച്ച 140 സീറ്റില്‍ 20 ഇടങ്ങളില്‍ മാത്രമാണ് ലീഗ് ജയിച്ചത്.
Malabar News: കടുവയെ പിടികൂടാത്തതിൽ പ്രതിഷേധം ശക്‌തമാകുന്നു; നിരീക്ഷണ ക്യാമറ സ്‌ഥാപിച്ച് പോലീസ്