കൊച്ചി: ഇന്ധന വിലയിൽ വീണ്ടും വർധനവ്. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 84.35 രൂപയും ഡീസലിന് 78.45 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഡീസൽ വില 80.47 രൂപയിലെത്തി. 86.48 രൂപയാണ് പെട്രോളിന്റെ വില.
ഇറക്കുമതി ചുങ്കം, ക്രൂഡ് ഓയിൽ വില എന്നീ ഘടകങ്ങൾ അടിസ്‌ഥാനമാക്കിയാണ് ഇന്ധന വില നിർണയിക്കുന്നത്. കഴിഞ്ഞ ആഴ്‌ചയിലും ഇന്ധനവിലയിൽ നേരിയ വർധനവ് ഉണ്ടായിരുന്നു.
Read also: മലയാളത്തിന്റെ വെള്ളിത്തിര വീണ്ടും തെളിയുന്നു; അഞ്ഞൂറോളം സ്‌ക്രീനുകളിൽ പ്രദർശനം