കൊയിലാണ്ടി: നഗരത്തിൽ ഭ്രാന്തൻ നായയുടെ ആക്രമണം. സ്‌ത്രീ ഉൾപ്പടെ ആറു പേർക്ക് കടിയേറ്റു. രാവിലെ 9.30ഓടെ നഗരസഭ പുതിയ ബസ് സ്‌റ്റാൻഡിലും പരിസര പ്രദേശത്തുമാണ് ഭ്രാന്തൻ നായയുടെ ആക്രമണം ഉണ്ടായത്.
ശാരീരിക വെല്ലുവിളി നേരിടുന്ന തെരുവ് കച്ചവടക്കാരൻ, സ്‌ത്രീ എന്നിവർ ഉൾപ്പടെ മൂന്ന് പേർക്ക് ബസ് സ്‌റ്റാൻഡിൽ വച്ചും മറ്റ് മൂന്ന് പേർക്ക് സമീപ പ്രദേശത്തു വച്ചുമാണ് നായയുടെ കടിയേറ്റത്.
കടിയേറ്റ അമൽ രാജ് (22), സെൻസീർ (35), ആയിഷ (60), രാജൻ (65) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റ് രണ്ടു പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നഗരസഭാ ബസ് സ്‌റ്റാൻഡിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
Malabar News: റെയിൽപാളത്തിൽ കരിങ്കൽ ചീളുകൾ; തീവണ്ടി വേഗത കുറച്ചതിനാൽ ഒഴിവായത് വൻദുരന്തം









































