ന്യൂഡെൽഹി: രാമക്ഷേത്ര നിർമാണത്തിന് 5,00,100 രൂപ സംഭാവന നൽകി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. വ്യാഴാഴ്‌ച മുതൽ രാമക്ഷേത്ര നിർമാണത്തിന് ദേശീയ തലത്തിൽ ഫണ്ട് ശേഖരണം ആരംഭിച്ചിരുന്നു. മകര സംക്രാന്തി ദിനത്തിൽ ആരംഭിച്ച ഫണ്ട് ശേഖരണം മാഗ് പൂർണിമ ദിനമായ ഫെബ്രുവരി 27ന് അവസാനിക്കും. 5,25,000 ഗ്രാമങ്ങളിൽ നിന്നുമാണ് ഫണ്ട് ശേഖരിക്കുന്നത്.
രാമ ഭക്‌തൻമാരുടെ പണം ഉപയോഗിച്ചായിരിക്കും രാമക്ഷേത്രം നിർമിക്കുകയെന്ന് സമിതി നേരത്തെ അറിയിച്ചിരുന്നു. രാമക്ഷേത്ര നിർമ്മാണം ആരംഭിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ തന്നെ കോടികണക്കിന് രൂപ ട്രസ്‌റ്റിലേക്ക് എത്തിയിരുന്നു. പണത്തിന് പുറമെ സ്വർണവും വെള്ളിയുമെല്ലാം സംഭാവന ലഭിച്ചിട്ടുണ്ട്.
Read also: കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്‌ഥാനമാക്കും; ധനമന്ത്രി







































