മലപ്പുറം : വിസ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ 2 വര്‍ഷത്തോളമായി വയനാട്, അട്ടപ്പാടി എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പാണ്ടിക്കാട് വളരാട് അരിവായില്‍ മുഹമ്മദ് യൂസുഫ് ഇസാമിനെയാണ്(20) പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി നാട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ വീട്ടിലെത്തി അറസ്‌റ്റ് ചെയ്‌തത്.
പട്ടിക്കാടുള്ള സെയിന്‍ ട്രാവല്‍സ് എന്ന സ്‌ഥാപനം വഴി ആളുകളെ വിദേശത്ത് കൊണ്ടുപോകാമെന്ന വ്യാജേനയാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. ട്രാവൽസിൽ മാനേജരായി പ്രവര്‍ത്തിച്ചിരുന്ന പ്രതി ഇതുവരെ 100 കണക്കിന് ആളുകളില്‍ നിന്നും പണം ഈടാക്കിയിട്ടുണ്ട്. മേലാറ്റൂര്‍ പോലീസ് സ്‌റ്റേഷനില്‍ 3 പേര്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഇപ്പോള്‍ ഇയാളെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
30,000 മുതല്‍ 40,000 വരെയാണ് ആളുകളില്‍ നിന്നും ഈടാക്കിയിരുന്നത്. നിരവധി ആളുകളില്‍ നിന്നും പണം തട്ടിയ ശേഷം പ്രതി ഒളിവില്‍ പോകുകയായിരുന്നു. നിലവില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തിരിക്കുകയാണ്. തട്ടിപ്പുമായി മറ്റ് പലര്‍ക്കും ബന്ധമുണ്ടെന്ന് സംശയിക്കുന്ന പോലീസ് സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
Read also : വടകര സാന്‍ഡ് ബാങ്ക്‌സ്; രണ്ടരക്കോടിയുടെ വികസന പദ്ധതി







































