വന്യജീവി സങ്കേതവും ഉടൻ തുറക്കും; പ്രവേശനം കർശന നിയന്ത്രണങ്ങളോടെ

By Team Member, Malabar News
Wayanad Wildlife Sanctuary
Ajwa Travels

വയനാട്: സംസ്‌ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ അനുമതി ലഭിച്ചതോടെ വയനാട് വന്യജീവി സങ്കേതവും ഉടൻ തുറക്കും. സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതിന് മുൻപുള്ള നടപടികൾ പൂർത്തിയാക്കി വരികയാണെന്നും, നാളെയോ മറ്റെന്നാളോ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുമെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്‌.

കർശന കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് മാത്രമായിരിക്കും സന്ദർശകർക്ക് പ്രവേശനത്തിന് അനുമതി നൽകുക. ഇതിന്റെ ഭാഗമായി സർക്കാർ നിർദ്ദേശിച്ചിട്ടുള്ള രേഖകൾ ഉണ്ടെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തും. ഒന്നാം ഡോസ് കോവിഡ് വാക്‌സിൻ എടുത്തവർ, 72 മണിക്കൂറിൽ ആർടിപിസിആർ പരിശോധന നടത്തി ഫലം കൈവശം ഉള്ളവർ, ഒരു മാസത്തിനുള്ളിൽ കോവിഡ് ബാധിച്ച് നെഗറ്റീവ് ആയവർ എന്നിവർക്കായിരിക്കും പ്രവേശനം അനുവദിക്കുക.

വന്യജീവി സങ്കേതത്തിലെ മുത്തങ്ങയിലും, തോൽപെട്ടിയിലും രാവിലെയും വൈകുന്നേരവും നിശ്‌ചിത സമയങ്ങളിൽ ആയിരിക്കും കാനന സഞ്ചാരത്തിന് സൗകര്യം ഉണ്ടായിരിക്കുക. ഇതിനായി ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ജീപ്പുകളാണ് സർവീസ് നടത്തുന്നത്. കൂടാതെ ഡ്രൈവർമാരുടെയും ഗൈഡുമാരുടെയും വാക്‌സിനേഷനും പൂർത്തിയായിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏറെക്കാലമായി അടച്ചിട്ടിരുന്നതിനാൽ, മറ്റ് തൊഴിലുകളിലേക്ക് മാറിയ ഡ്രൈവർമാരും സങ്കേതം തുറക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

Read also: കോഴിക്കോട് 37 വാർഡുകളിൽ കർശന ലോക്ക്‌ഡൗൺ; നിയന്ത്രണങ്ങൾ ഇങ്ങനെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE