കോഴിക്കോട് 37 വാർഡുകളിൽ കർശന ലോക്ക്‌ഡൗൺ; നിയന്ത്രണങ്ങൾ ഇങ്ങനെ

By News Desk, Malabar News
MObile Covid-Test Unit
Representational Image
Ajwa Travels

കോഴിക്കോട്: ‌‌‌‌വീക്‌ലി ഇൻഫക്‌ഷൻ പോപ്പുലേഷൻ നിരക്കിന്റെ (ഡബ്‌ള്യൂഐപിആർ) അടിസ്‌ഥാനത്തിൽ ജില്ലയിൽ വിവിധ തദ്ദേശ സ്‌ഥാപനങ്ങളിലെ 37 വാർഡുകളിലും കാവിലുംപാറ, അത്തോളി, ഉള്ളിയേരി പഞ്ചായത്തുകളിലും ഒരാഴ്‌ചത്തേക്ക് കർശന ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്‌ചത്തെ രോഗികളുടെ എണ്ണം പരിഗണിച്ചു കണക്കാക്കിയ ഡബ്‌ള്യൂഐപിആർ 8നു മുകളിലുള്ള സ്‌ഥലങ്ങളാണിത്.

കാവിലുംപാറ, അത്തോളി, ഉള്ളിയേരി പഞ്ചായത്തുകളിലെ എല്ലാ വാർഡുകളും, കോഴിക്കോട് കോർപറേഷൻ– 1, 16 വാർഡുകൾ, കൊയിലാണ്ടി നഗരസഭ– 13, 34, 35, 36, 39 വാർഡുകൾ, മുക്കം നഗരസഭ– 1, 5, 7, 17, 18, 28, 31 വാർഡുകൾ, വടകര നഗരസഭ– 37ആം വാർഡ്, പയ്യോളി നഗരസഭ– 11, 14, 16, 23, 24, 28, 31, 34, 36 വാർഡുകൾ, രാമനാട്ടുകര നഗരസഭ– 14ആം വാർഡ്, ഫറോക്ക് നഗരസഭ– 14, 19, 24, കൊടുവള്ളി നഗരസഭ– 1, 2, 6, 7, 8, 20, 22, 23, 33 വാർഡുകൾ എന്നിവിടങ്ങളിലാണ് ലോക്ക്‌ഡൗൺ.

നിയന്ത്രണങ്ങൾ

ഉച്ചക്ക് 2 വരെ അവശ്യ സാധനങ്ങളുടെയും മരുന്നുകളുടെയും വിൽപന മാത്രം അനുവദിക്കും. ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം. അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും ഉച്ചക്ക് 2 വരെ. ഈ വാർഡുകളിൽ ബാരിക്കേഡ് സ്‌ഥാപിക്കും. എല്ലാവരെയും കോവിഡ് പരിശോധനക്ക് വിധേയരാക്കും. രാത്രി 7 മുതൽ രാവിലെ 5 വരെ അടിയന്തര യാത്ര മാത്രമേ അനുവദിക്കൂ.

Also Read: സംസ്‌ഥാനത്ത് അനാഥ മന്ദിരങ്ങളിൽ കഴിയുന്നവർക്ക് പെൻഷനില്ല; ധനകാര്യ വകുപ്പ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE