ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 15,223 പേർക്കുകൂടി കോവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 10,610,883 ആയി.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, നിലവിൽ 1,92,308 സജീവ കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 10,265,706 പേരാണ് ഇന്ത്യയിൽ രോഗമുക്‌തി നേടിയത്. അതേസമയം ഇന്ന് 151 പേർ കോവിഡ് ബാധിച്ചു മരണപ്പെട്ടിട്ടുണ്ട്. 1,52,869 പേർക്കാണ് കോവിഡ് മൂലം ഇതുവരെ ജീവൻ നഷ്‌ടമായത്.
രാജ്യത്തെ രോഗമുക്‌തി നിരക്ക് 96.70 ശതമാനവും മരണനിരക്ക് 1.44 ശതമാനവുമാണ്.
രാജ്യത്തെ ആകെ കോവിഡ് ബാധിതരിൽ 1.86 ശതമാനം മാത്രമാണ് നിലവിൽ സജീവ കേസുകൾ ഉള്ളതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സജീവ കേസുകളിൽ 72 ശതമാനവും കേരളം, മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, കർണാടക, പശ്‌ചിമ ബംഗാൾ എന്നീ സംസ്‌ഥാനങ്ങളിൽ ആണ്.
കേരളത്തിൽ നിലവിൽ 70,481 സജീവ കേസുകളാണുള്ളത്. അതേസമയം മഹാരാഷ്‌ട്രയിലെ സജീവ കോവിഡ് കേസുകളുടെ എണ്ണം 49,615 ആണ്. രാജ്യത്ത് ഇതുവരെ 8,06,484 പേർക്കാണ് വാക്‌സിൻ കുത്തിവെപ്പ് നടത്തിയത്.
Read Also: വരവരറാവുവിനെ ജയിലിലേക്ക് മടക്കി അയക്കരുതെന്ന് ബന്ധുക്കള്‍








































