കൊച്ചി: എന്‍സിപിയിലെ ഭിന്നതകൾ ചര്‍ച്ച ചെയ്യാന്‍ മാണി സി കാപ്പന്‍ നാളെ ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ കാണും. ചർച്ചക്കായി മാണി സി കാപ്പന്‍ ഇന്ന് വൈകുന്നേരം മുംബൈക്ക് പുറപ്പെടും. പാലാ സീറ്റ് നിലനിര്‍ത്താന്‍ ദേശീയ തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ശരദ് പവാറും സിപിഐഎം–സിപിഐ ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയതായാണ് സൂചന. എല്‍ഡിഎഫ് നിലപാട് വ്യക്‌തമാക്കാത്ത സാഹചര്യത്തിലാണ് ദേശീയ തലത്തില്‍ ചര്‍ച്ച നടത്തുന്നത്.
അതേസമയം, കുട്ടനാട് സീറ്റ് മാണി സി കാപ്പന് വിട്ടുനല്‍കില്ലെന്ന് അന്തരിച്ച തോമസ് ചാണ്ടി എംഎല്‍എയുടെ സഹോദരന്‍ തോമസ് കെ തോമസ് പറഞ്ഞു. തന്റെ സ്‌ഥാനാർഥിത്വം പാര്‍ട്ടി നേരത്തെ തന്നെ അംഗീകരിച്ചതാണ്. എന്‍സിപി ഇടത് മുന്നണി വിടില്ലെന്ന് ആവര്‍ത്തിച്ച തോമസ് കെ തോമസ് പാലാ സീറ്റിനെ ചൊല്ലി എന്‍സിപിയില്‍ പിളര്‍പ്പ് ഉണ്ടാകില്ലെന്നും പറഞ്ഞു.
Read Also: ‘അവരുടെ ഭാഷ ക്രൂരമാണ്, ദയ മനസിലും പെരുമാറ്റത്തിലും ഇല്ല’; ജോസഫൈനെതിരെ ടി പത്‌മനാഭന്‍







































