കോഴിക്കോട്: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ പാർട്ടി പറഞ്ഞാൽ അനുസരിക്കുമെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. വിവിധ മണ്ഡലങ്ങളില്‍ തന്റെ പേര് പറഞ്ഞു കേൾക്കുന്നുണ്ട് എന്നാൽ ഇതുവരെ ഉറപ്പ് കിട്ടിയിട്ടില്ലെന്നും ധര്‍മ്മജന്‍ പറഞ്ഞു.
‘ഞാന്‍ കോണ്‍ഗ്രസുകാരനാണ്. പാര്‍ട്ടി പറഞ്ഞാല്‍ മൽസരിക്കും. എന്റെ പേര് വരാന്‍ സാധ്യതയുണ്ട്. വിവിധ മണ്ഡലങ്ങളില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്, ഉറപ്പ് കിട്ടിയിട്ടില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മൽസരരംഗത്ത് ഉണ്ടാവും അത് തീര്‍ച്ചയാണ്’, ധര്‍മ്മജന്‍ പറയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ധർമജനെ സ്‌ഥാനാർഥി ആക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കോഴിക്കോട് ജില്ലയിലെ ബാലുശേരി മണ്ഡലമാണ് ധര്‍മ്മജന് വേണ്ടി പരിഗണിക്കുന്ന ഒരു സീറ്റ്. നിലവിൽ ലീഗിന്റെ കൈവശവുള്ള സീറ്റ് കോൺഗ്രസ് ഏറ്റെടുത്ത് ധർമജനെ മൽസരിപ്പിക്കാനാണ് സാധ്യത.
Read also: വിമാനത്താവള വികസനം; നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ബിജെപി






































