രാജ്യത്ത് 11,039 പുതിയ കോവിഡ് കേസുകൾ; പകുതിയിലധികവും കേരളത്തിൽ

By News Desk, Malabar News
11,039 new Kovid cases in the country; More than half in Kerala
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,039 പേർക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 14,255 പേര്‍ രോഗമുക്‌തരായി. 24 മണിക്കൂറിനിടെ 110 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

1,60,057 പേരാണ് രാജ്യത്ത് ഇപ്പോള്‍ ചികിൽസയിലുള്ളത്. 1,54,596 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 1,07,77,284 പേര്‍ക്കാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ചത്. 41,38,918 ആളുകള്‍ രാജ്യത്ത് കോവിഡ് വാക്‌സിൻ കുത്തിവെപ്പ് എടുത്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചവരില്‍ പകുതിയിലധികവും കേരളത്തിലാണ്. കേരളത്തില്‍ 5,716 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

Also Read: കർഷക പ്രശ്‌നം; പാർലമെന്റിൽ 15 മണിക്കൂർ ചർച്ച; എംപിമാർക്ക് സസ്‌പെൻഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE