കൊച്ചി: സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില. രണ്ടു ദിവസത്തെ വര്‍ധനവിനു ശേഷം തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്.
കൊച്ചിയില്‍ നിലവില്‍ പെട്രോള്‍ വില 87.30 രൂപയും ഡീസല്‍ വില 81.53 രൂപയുമാണ്. അതേസമയം തിരുവനന്തപുരത്ത് പെട്രോള്‍ വില 88.83 രൂപയിലും ഡീസല്‍ വില 82.97 രൂപയിലും തുടരുന്നു.
കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പെട്രോളിന് 64 പൈസയും ഡീസലിന് 67 പൈസയുമാണ് വര്‍ധിച്ചിരുന്നത്.
Read Also: എംഎസ്എംഇ വിഹിതം ജിഡിപിയുടെ 40 ശതമാനമാക്കി ഉയർത്തും; നിതിൻ ഗഡ്കരി









































